കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഏഴിടത്ത്. ജനങ്ങൾക്ക് അതീവ ജാ​ഗ്രതാ നിർദ്ദേശം

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം

New Update
heat

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഏഴിടത്ത്. 

Advertisment

ജാഗ്രതയുടെ ഭാഗമായി കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍, തൃത്താല, മാനന്തവാടി എന്നി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 

യുവി സൂചിക ആറു മുതല്‍ ഏഴു വരെയുള്ള പ്രദേശങ്ങളാണ് മഞ്ഞ അലര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്.

കോന്നിയിലും മൂന്നാറിലുമാണ് ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തിയത്. 

ഏഴ് ആണ് ഈ രണ്ടിടത്തും രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. 

പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Advertisment