Advertisment

പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ വി.​എ​സ്‍. സു​നി​ല്‍​കു​മാ​ർ; ഇത് ജ​നം തി​രി​ച്ച​റി​ഞ്ഞ​തി​നാ​ലാ​ണ് തൃശ്ശൂരിൽ തോ​ല്‍​പ്പി​ച്ച​ത്; അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ബി​ജെ​പി പു​റ​ത്തു​വി​ടു​മെ​ന്ന് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

New Update
G

തൃ​ശൂ​ര്‍: പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ വി.​എ​സ്‍. സു​നി​ല്‍​കു​മാ​ർ ആ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. സു​നി​ലി​ന് ഇ​പ്പോ​ള്‍ മ​നോ​വി​ഭ്രാ​ന്തി ബാ​ധി​ച്ച​തി​നാ​ലാ​ണ് ബി​ജെ​പി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Advertisment

പൂ​രം ക​ല​ക്കി​യി​ട്ട് ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​നാ​ണ് സു​നി​ൽ ശ്ര​മി​ച്ച​ത്.​ പൂ​രം അ​ല​ങ്കോ​ല​മാ​ക്കി​യ​തി​ൽ സു​നി​ല്‍ കു​മാ​ര്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ബി​ജെ​പി പു​റ​ത്തു​വി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2016ല്‍ ​പൂ​ര​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യി വ​ന്ന സു​നി​ല്‍ കു​മാ​ര്‍ 2024ൽ ​പൂ​ര​ത്തി​ന്‍റെ അ​ന്ത​ക​നാ​യി എ​ത്തി. പൂ​ര​ത്തി​ന്‍റെ അ​ന്ത​ക​നാ​ണ് സു​നി​ല്‍​കു​മാ​റെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞ​തി​നാ​ലാ​ണ് തോ​ല്‍​പ്പി​ച്ച​ത്.

എം.​വി. ഗോ​വി​ന്ദന് ന​ട്ടെ​ല്ലു​ണ്ടെ​ങ്കി​ൽ ശ​ശി​യെ​യും എ​ഡി​ജി​പി​യെ​യും മാ​റ്റി​നി​ർ​ത്ത​ണം.​ ഇ​ല്ലെ​ങ്കി​ൽ സി​പി​എം കൊ​ള്ള​ക്കാ​രു​ടെ പാ​ർ​ട്ടി​യാ​വും.

സി​പി​എ​മ്മി​ലെ കൊ​ട്ടാ​ര വി​പ്ല​വ​മാ​ണ് അ​ൻ​വ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലും ജ​യ​രാ​ജ​ന്‍റെ പു​റ​ത്താ​ക​ലും. അ​ന്‍​വ​റി​ന്‍റെ വാ​ക്കു​ക​ളാ​ണ് സു​നി​ല്‍​കു​മാ​റി​ന്‍റെ വാ​ക്കു​ക​ള്‍. പൂ​രം അ​ട്ടി​മ​റി​ക്കാ​ൻ പോ​ലീ​സ് ത​ല​പ്പ​ത്ത് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.

 

Advertisment