മത്സ്യബന്ധനത്തിനിടെ വേമ്പനാട്ട് കായലിൽ കുഴഞ്ഞുവീണ മത്സ്യതൊഴിലാളിയെ കാണാതായി. യുവാവ് വെള്ളത്തിൽ വീണത് വല വിരിയ്ക്കൽ ജോലിക്കിടെ. ഫയർഫോഴ്സ് എത്തി തെരച്ചിൽ ആരംഭിച്ചു

കോട്ടയത്ത് നിന്ന് ഫയർഫോഴ്സ് എത്തി പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായില്ല

New Update
sunil missing

കുമരകം: മത്സ്യബന്ധനത്തിനിടെ വേമ്പനാട്ട് കായലിൽ കുഴഞ്ഞുവീണു മത്സ്യ തൊഴിലാളിയെ കാണാതായി. ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽകുമാർ (43) ആണ് കാണാതായത്.

Advertisment

ബുധനാഴ്ച പുലർച്ചെ 12.30 നായിരുന്നു അപകടം. പുത്തൻ കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വല വിരിയ്ക്കൽ ജോലി നടക്കുമ്പോൾ സുനിൽ വള്ളത്തിൽ നിന്നും കായലിലേക്ക് വീഴുകയായിരുന്നു.


സമീപ വാസിയായ ചക്രപുരയ്ക്കൽ ജോഷിയും മത്സ്യബന്ധനത്തിന് ഒപ്പം ഉണ്ടായിരുന്നു. കോട്ടയത്ത് നിന്ന് ഫയർഫോഴ്സ് എത്തി പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായില്ല. ഇന്നു രാവിലെ ഏഴുമണിയോടെ വീണ്ടും തിരച്ചിൽ ആരംഭിച്ചു.