Advertisment

ഡോക്ടറില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയെ പിടികൂടി. അഞ്ച് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവില്‍ ആണ് പിടികൂടിയത്

ഡോക്ടറില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒടുവില്‍ പ്രതിയെ പിടികൂടി കാസര്‍കോട് സൈബര്‍ ക്രൈം പോലീസ്. സുനില്‍ കുമാര്‍ ജെന്‍വര്‍(24 ) എന്നയാളെ കാസറഗോഡ് സൈബര്‍ ക്രൈം പോലീസ് രാജസ്ഥാനിലെ ജോധ്പുരില്‍ നിന്നാണ് പിടികൂടിയത്. 

New Update
CYBER-CRIME-768x421

ജോധ്പുര്‍: ഡോക്ടറില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒടുവില്‍ പ്രതിയെ പിടികൂടി കാസര്‍കോട് സൈബര്‍ ക്രൈം പോലീസ്. സുനില്‍ കുമാര്‍ ജെന്‍വര്‍(24 ) എന്നയാളെ കാസറഗോഡ് സൈബര്‍ ക്രൈം പോലീസ് രാജസ്ഥാനിലെ ജോധ്പുരില്‍ നിന്നാണ് പിടികൂടിയത്. 

Advertisment

അഞ്ച് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവില്‍ ആണ് പിടികൂടിയത്. കാസറഗോഡുള്ള ഡോക്ടറെ കബളിപ്പിച്ച 2 .23 കോടി കബളിപ്പിച്ച് തട്ടിയെടുത്ത കേസില്‍ ആണ് അറസ്റ്റ്.



പ്രതിയെ തേടി ബാങ്കില്‍ നല്‍കിയ രാജസ്ഥാനിലെ അഡ്രസ്സില്‍ എത്തിയപ്പോള്‍ കുറ്റ കൃത്യത്തിന് ശേഷം താമസം മാറി എവിടെയോ താമസിച്ചു വരികയാണെന്നും കൂടുതല്‍ അന്വേഷണം നടത്തിയതയോടു കൂടി ഭാഗസ്ഥനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സെക്ടര്‍ അഞ്ചില്‍ വാടകയ്ക്ക് താമസിക്കുകയാണ് എന്നുള്ള വിവരം ലഭിക്കുകയും, കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാടകവീട് തേടിപ്പിടിച്ച് അന്വേഷണ നടത്തിയതില്‍ ഈ വീട് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു.

 ശേഷം അയല്‍വാസികളോടും മറ്റും അന്വേഷണം നടത്തിയതില്‍ പ്രതിയുടെ അച്ഛന് സുഖമില്ലാതെ ജോധ്പൂരിലുള്ള ഏതോ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നും, ജോധ്പൂരിലെ പ്രധാനപ്പെട്ട ആശുപത്രികള്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയതില്‍ പ്രതിയുടെ അച്ഛന്‍ ജോധ്പൂരിലെ തന്നെ ഏറ്റവും വലുതും 99 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതുമായ ശാസ്ത്രി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള എംഡിഎം ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്ന് മനസ്സിലാവുകയും ചെയ്തു.


രണ്ട് ദിവസത്തോളം നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ പ്രതിയെ ആശുപത്രിയില്‍ നിന്നും കണ്ടെത്തിയിട്ടുള്ളതും, പ്രതിയെ പിടികൂടിയ വിവരമറിഞ്ഞു കേരള പോലിസിനെ തടയാനെത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയില്‍ നിന്നും ശാസ്ത്രി നഗര്‍ പോലീസിന്റെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെക്ക് കൊണ്ടുപോകുകയും ശാസ്ത്രി നഗര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു നാട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നു.


18 ലക്ഷം രൂപയാണ് ഇയാളുടെ അക്കൗണ്ടില്‍ എത്തിയതും ചെക്ക് ഉപയോഗിച്ച പിന്‍വലിക്കുകയും ചെയ്തത്, പ്രതിയുടേയും മറ്റ് പ്രതികളുടേയും അക്കൗണ്ടുകളില്‍ നിന്നുമായി ആകെ 13 ലക്ഷത്തോളം രൂപ തിരികെ പിടിച്ചെടുത്ത് കോടതി മുഖാന്തരം പരാതിക്കാരന് തിരികെ വിട്ടു കൊടുത്തിരുന്നു. നേരത്തെ ഈ കേസില്‍ സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ കേരളത്തിലും മറ്റ

Advertisment