സ്വന്തം മണ്ഡലമായ പേരാവൂരിൽ സണ്ണി ജോസഫ് ജനങ്ങൾക്കെല്ലാം സുപരിചിതൻ. ക്ഷണിക്കുന്ന പരിപാടികളിലെല്ലാം മടിയില്ലാതെ പങ്കെടുക്കുന്ന സൗമ്യനായ നേതാവ്. കെപിസിസി അധ്യക്ഷനായതോടെ പേരാവൂരിൽ പടുത്തുയർത്തിയ ജനകീയത കേരളമാകെ വ്യാപിപ്പിക്കാനാവുമെന്ന പ്രതീക്ഷയിൽ പാർട്ടി നേതൃത്വവും പ്രവർത്തകരും

പേരാവൂർ നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന നേതാവെന്ന നിലയിൽ ഏറെ ജനകീയനുമാണ് .

New Update
sunny joseph

കണ്ണൂർ: കെ പി സി സിയുടെ പുതിയ അധ്യക്ഷനായി ചുമതല ഏറ്റെടുത്ത സണ്ണി ജോസഫ് സൗമ്യമായ പെരുമാറ്റത്തിനുടമയും നിലപാടുകൾ അതേ സൗമ്യത നില നിർത്തി കണിശതയോടെ പ്രഖ്യാപിക്കുന്ന നേതാവുമാണ്. പേരാവൂർ നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന നേതാവെന്ന നിലയിൽ ഏറെ ജനകീയനുമാണ് .

Advertisment

പേരാവൂരിലെ ജനങ്ങൾക്ക് ഒരു കുടുംബാംഗത്തെ പോലെ സുപരിചിതനാണ് എം എൽ എ എന്ന നിലയിൽ സണ്ണി ജോസഫ്.  ഏത് പരിപാടിയിലും ക്ഷണിച്ചാൽ  പങ്കെടുക്കാൻ ഒരു മടിയുമില്ലാതെ എം എൽ എ എത്തും. ക്ഷണിക്കുന്ന പരിപാടിയുടെ പങ്കാളിത്തം എത്രയായാലും അതൊന്നും നോക്കാതെ പങ്കെടുക്കുക എന്നതാണ് ശീലം. 


മലയോര മേഖലയിലെ ഇരിട്ടി താലൂക്കിലെ ഇരിട്ടി നഗരസഭയും ആറളം , അയ്യൻകുന്ന് , കണിച്ചാർ , ,കേളകം , കൊട്ടിയൂർ, മുഴക്കുന്ന് , പായം , പേരാവൂർ പഞ്ചായത്തുകളും  ഉൾപ്പെടുന്നതാണ് പേരാവൂർ നിയോജക മണ്ഡലം.  

sunny

വിവാഹ വീടുകളിലും മരണം സംഭവിക്കുന്ന വീടുകളിലുമെല്ലാം ഏത് തിരക്കിനിടയിലും ഓടിയെത്തുന്ന  എം എൽ എ കോൺഗ്രസ്സിന്റെ കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും ജനകീയനായ നേതാവെന്ന് പ്രവർത്തകർ വിശേഷിപ്പിക്കും. 

1970 മുതല്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായി തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിൽ വിശ്രമമില്ലാത്ത പ്രവർത്തന കാലങ്ങളുടെ ചരിത്രമുണ്ട്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും ഉളിക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിക്കുന്ന കാലത്ത് തന്നെ ജനങ്ങളുമായി നല്ല അടുപ്പം സ്ഥാപിക്കാൻ സണ്ണി ജോസഫിന് കഴിഞ്ഞിരുന്നു. 

ആ ജനകീയത, കെ സുധാകരന് ശേഷം ഡി സി സി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെടാൻ ഏറ്റവും പ്രധാന യോഗ്യതയായി. ഇപ്പോൾ അതേ കെ സുധാകരൻ ഒഴിയുമ്പോൾ പിൻഗാമിയായി സണ്ണി ജോസഫ് കെ പി സി സി പ്രസിഡന്റായതും മറ്റൊരു തുടർച്ചയുടെ പുതു ചരിത്രമാവുകയാണ്. 

കഴിഞ്ഞ മൂന്ന് തവണയായി പേരാവൂരില്‍ നിന്നുള്ള നിയമസഭാഗമെന്ന നിലയിൽ മണ്ഡലത്തിലാകെ സുപരിചിതനാണ് സണ്ണി ജോസഫ്.


കെ പി നൂറുദ്ധീനും കെ ടി കുഞ്ഞഹമ്മദും എ ഡി മുസ്‌തഫയും ഒരു തവണ സിപിഎം നേതാവ് കെ കെ ശൈലജയും പ്രതിനിധീകരിച്ച മണ്ഡലം. കെ കെ ശൈലജയെ തോൽപ്പിച്ചു കൊണ്ടാണ് സണ്ണി ജോസഫ് 2011 മുതൽ മണ്ഡലം കയ്യടക്കുന്നത്. 


ADV. SUNNY JOSEPH

പിന്നീട് മണ്ഡലത്തിൽ ഏറെ സജീവം. ജനങ്ങളെ അലട്ടുന്ന വന്യമൃഗ ശല്യം ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിരന്തരമായി ഇടപെടുകയും വികസനത്തിനായി ശക്തമായി വാദിക്കുകയും ചെയ്ത സണ്ണി ജോസഫ് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയി ചുമതലയേറ്റെടുത്തതോടെ പേരാവൂരിൽ നിന്ന് തുടങ്ങുന്ന ജനകീയ ശൈലി സംസ്ഥാനമാകെ വ്യാപിപ്പിക്കാനാവും എന്ന പ്രതീക്ഷയാണ് പാർട്ടി പ്രവർത്തകർക്ക്.