/sathyam/media/media_files/2026/01/21/sunny-m-kaipp-2026-01-21-17-12-25.jpg)
കോട്ടയം: പാര്‍ലമെന്ററി രാഷ്ട്രീയത്തിനു താല്‍പര്യമുണ്ടോയെന്നു യു.ഡി.എഫ് ചോദിച്ചെന്നും പക്ഷേ സ്ഥിരീകരിച്ചിട്ടില്ലെന്നും ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. വൈക്കം സീറ്റാണോ എന്നൊന്നും എന്നോട് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടില്ല. സീറ്റ് തരാമെന്ന് ഉറപ്പു പറഞ്ഞിട്ടുമില്ല.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാത്രമേ മത്സരിക്കുകയുള്ളുവെന്നാണ് എന്റെ തീരുമാനമാണ്. വൈക്കത്ത് അസാധാരണമായ പ്രത്യേകതയുണ്ടെന്ന ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും സണ്ണി എം കപിക്കാട് മാധ്യമങ്ങളോട് പറഞ്ഞു. വൈക്കമാണു തരുന്നതെങ്കില്‍ സ്വീകരിക്കുന്നതിന് തടസമില്ലെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കി.
ദീര്‍ഘകാലമായി അധികാരത്തിനു വെളിയില്‍ നില്‍ക്കേണ്ടി വന്ന, പൊതു രാഷ്ട്രീയത്തിനു പുറത്തു നില്‍ക്കേണ്ട വന്ന വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളാന്‍ കേരള രാഷ്ട്രീയം തയ്യാറാകുന്നുവെന്നതാണു പുതിയ പ്രവണതയെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. ഇടതുപക്ഷത്തോടല്ല, അവരുടെ നയങ്ങളോട് എതിര്‍പ്പുണ്ട്.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ നോക്കുമ്പോള്‍ എല്‍.ഡി.എഫിന്റെ പത്ത് വര്‍ഷത്തെ ഭരണം പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കു വലിയ നേട്ടമുണ്ടാക്കിയിട്ടില്ല. അവരെ പ്രതിനിധീകരിക്കുമ്പോള്‍ ഈ ഭരണം നടത്തിയവര്‍ക്കെതിരെ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
തുടര്‍ച്ചയായി ഇടതുപക്ഷം ജയിക്കുന്ന വൈക്കം മണ്ഡലത്തില്‍ ദലിതു പിന്നാക്ക വോട്ടുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സണ്ണി എം കപിക്കാടിനെ രംഗത്തിറക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നത്. 55.96 ആണ് ആശയുടെ 2021ലെ വോട്ടിങ് ശതമാനം. കപിക്കാടിനെ മത്സര രംഗത്തിറക്കുന്നതിലൂടെ ദളിത് വോട്ടര്‍മാരെ ഒപ്പം കൂട്ടാമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us