/sathyam/media/media_files/2026/01/19/2776542-sunny-2026-01-19-20-43-40.webp)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കം മണ്ഡലത്തിൽ യു.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാർത്ഥിയെന്ന് സൂചന.
ചിന്തകനും ദളിത് ആക്ടിവിസ്റ്റുമായ സണ്ണി.എം.കപിക്കാടിനെയാണ് മുന്നണി നേതൃത്വം മണ്ഡലത്തിൽ പരിഗണിക്കുന്നത്.
യുഡിഎഫ് സ്വതന്ത്ര പരിവേഷത്തിൽ സ്ഥാനാർഥിയാക്കാനാണ് മുന്നണിയിൽ ആലോചന നടക്കുന്നത്.
1991 ന് ശേഷം യുഡിഎഫ് ഇതുവരെ വിജയിക്കാത്ത വൈക്കം മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്ന് സൂചനയാണ് ഇതിലൂടെ നൽകുന്നത്. ഉന്നത കോൺഗ്രസ് നേതാക്കൾ അടങ്ങുന്ന മുന്നണി നേതൃത്വം സണ്ണി എം.കപിക്കാടുമായി ചർച്ച നടത്തിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/19/1193296-sunnymkapikad-2026-01-19-20-45-14.jpg)
വിവിധ സമൂഹിക ജനവിഭാഗങ്ങൾക്ക് പങ്കാളിത്തമുള്ള മുന്നണിയാക്കി യുഡിഎഫിനെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് സണ്ണി എം.കപിക്കാടിനെ വൈക്കത്തേക്ക് പരിഗണിക്കുന്നത്.
അദ്ദേഹവുമായി രണ്ട് ഘട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞതായും വിവരങ്ങളുണ്ട്. സ്ഥാനാർഥിത്വത്തിൽ പ്രാഥമിക ധാരണ രൂപപ്പെട്ടു എന്നാണ് സൂചന. മുന്നണിയിലെ മറ്റ് പാർട്ടികൾ കൂടിയായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തും.
ദലിത് ക്രൈസ്തവ സംഘടനകളുടെ പിന്തുണയും സണ്ണിയുടെ സ്ഥാനാർഥിത്വത്തിന് ഉണ്ടെന്നാണ് സൂചന. മണ്ഡലത്തിൽ ദലിത് ക്രൈസ്തവ വിഭാഗത്തിന് 20,000 ത്തിലേറെ വോട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വൈക്കം.
2011ൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബി.ജെ.പി 2016ൽ മണ്ഡലം ബി.ഡി.ജെ.എസിന് കൈമാറി. അന്ന് അവരുടെ സ്ഥാനാർത്ഥിയായ എൻ.കെ നീലകണ്ഠൻ രണ്ടാമതെത്തിയെങ്കിലും ഏതാണ്ട് ഇരട്ടി വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സി.കെ ആശ ജയിച്ചു കയറിയത്.
2021ൽ വൈക്കത്ത് മത്സരിച്ച പി.ആർ സോണ കോൺഗ്രസിന്റെ വോട്ട് വിഹിതം വർധിപ്പിച്ച് രണ്ടാമതെത്തിയപ്പോഴും ആശയ്ക്ക് മികച്ച ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.
/filters:format(webp)/sathyam/media/media_files/wfhhHQmtDM1pH5dMXAeD.jpg)
നിലവിലെ മാറിയ സാഹചര്യത്തിൽ ബി.ഡി.ജെ.എസിൽ നിന്നും സീറ്റ് ബി.ജെ.പി എടുക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്.
സുപ്രസിദ്ധ സിനിമാ താരം മമ്മൂട്ടിയുടെ ജന്മദേശമായ ചെമ്പടക്കം പത്ത് പഞ്ചായത്തുകളാണ് ശവെക്കം മണ്ഡലത്തിലുള്ളത്. മണ്ഡലം രൂപീകൃതമായി ആദ്യ തിരഞ്ഞെടുപ്പ് നടന്ന 1957ൽ കോൺഗ്രസിന് വേണ്ടി മത്സരിച്ച കെ.ആർ നാരായണനാണ് ജയിച്ചു കയറിയത്.
മൂന്ന് വർഷത്തിന് ശേഷം മണ്ഡലം കോൺഗ്രസിനെ ശകെവിട്ടു. 1960ൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ പി.എസ് ശ്രീനിവാസൻ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. അദ്ദേഹം 1977വരെ മണ്ഡലത്തിലെ സാമാജികനായി തുടരുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/01/19/1523311-sunny-1-2026-01-19-20-43-40.webp)
പിന്നീടങ്ങോട്ട് സി.പി.ഐ മണ്ഡലത്തിൽ ആധിപത്യമുറപ്പിച്ചു. 1977ൽ സി.പി.ഐയിലെ എം.കെ കേശവനും തുടർന്ന് 1987ൽ പി.കെ രാഘവനും എം.എൽ.എമാരായി.
എന്നാൽ 1991ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം വിണ്ടും 'കൈ' പിടിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.കെ ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം മണ്ഡലം വീണ്ടും അത് സി.പി.ഐ അത് എം.കെ കേശവനിലൂടെ തിരിച്ചു പിടിച്ചു.
1998 മുതൽ 2001 വരെ പി.നാരായണനും 2006 മുതൽ 2016 വരെ കെ.അജിത്തും എം.എൽ.എമാരായി. നിലവിൽ 2016 തുടങ്ങി രണ്ട് ടേം പൂർത്തിയാക്കാൻ ഒരുങ്ങുന്ന സി.കെ ആശയാണ് സി.പി.ഐയ്ക്ക് വേണ്ടി മണ്ഡലത്തെ ്രപതിനിധീകരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us