ഒളിംബിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്ന ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഉഴവൂര്‍ സ്വദേശിയാണ്. ഒളിംബിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു.

New Update
sunny Untitledinpa

കോട്ടയം: ഷൂട്ടിംഗ് പരിശീലകനും ഒളിംബിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനുമായിരുന്ന ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. 85 വയസ്സായിരുന്നു.

Advertisment

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഉഴവൂര്‍ സ്വദേശിയാണ്. ഒളിംബിക്‌സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു.


റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ് . 1993 മുതല്‍ 2012 വരെ 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു സണ്ണി തോമസ്.


 ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.