തൃശൂര്‍: ചാവക്കാട്ട് എം കെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കണക്കില്‍ കൃത്രിമം കാട്ടി ഒന്നേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. പാവറട്ടി സ്വദേശി മുഹസിന്‍, പുത്തന്‍കടപ്പുറം ചെങ്കോട്ട സ്വദേശി അജ്മല്‍ എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
എം കെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സീനിയര്‍ അക്കൗണ്ടന്റും ക്യാഷ് ഹെഡ് ഓഫീസറുമായി ജോലി ചെയ്തിരുന്ന ഇരുവരും പല ദിവസങ്ങളിലായി സ്ഥാപനത്തില്‍ കളക്ഷനായി ലഭിച്ച തുകയില്‍ കൃത്രിമം കാട്ടിയെന്നാണ് പരാതി.
ഓഡിറ്റ് നടത്തിയപ്പോള്‍ തട്ടിപ്പ് മനസ്സിലാക്കിയ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ ചാവക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.