വിമാനയാത്ര ബുക്കിങ്ങിനായി പുതിയ പ്ലാറ്റ്‌ഫോം 'ഫ്ളൈറ്റ്സ്' അവതരിപ്പിച്ച് സൂപ്പര്‍.മണി

New Update
super
കൊച്ചി: ഇന്ത്യയിലെ യുപിഐ-ഫസ്റ്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ സൂപ്പര്‍.മണി, പുതുതലമുറ യാത്രക്കാരെ ലക്ഷ്യം വച്ചുള്ള ഫ്ളൈറ്റ് ബുക്കിംഗ് സേവനമായ 'ഫ്ളൈറ്റ്സ്' ആരംഭിച്ചു. കൂടുതല്‍ റിവാര്‍ഡുകള്‍ ലഭിക്കുന്ന ഈ സേവനം ക്ലിയര്‍ട്രിപ്പ് വഴിയാണ് നടപ്പാക്കുന്നത്. ഇത് യുപിഐ വഴി ആഭ്യന്തര വിമാനങ്ങള്‍ സുഗമമായി ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. അതോടൊപ്പംതന്നെ മറ്റ് ഓഫറുകള്‍ക്ക് പുറമെ 5% കൂടുതല്‍ ആനുകൂല്യം കൂടി ഇത് നല്‍കുന്നു.

'ഫ്ളൈറ്റ്സ്' വഴി, യുപിഐ ഉപയോഗിച്ചുള്ള യാത്രാ ബുക്കിംഗുകള്‍ക്ക് കിട്ടാവുന്ന മൂല്യം നേരിട്ട് ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് സൂപ്പര്‍.മണിയുടെ സ്ഥാപകനും സിഇഒയുമായ പ്രകാശ് സിക്കാരിയ പറഞ്ഞു. ഇന്ത്യയിലെ 85% ഡിജിറ്റല്‍ ഇടപാടുകളും യുപിഐ വഴിയാണ് നടക്കുന്നത് എന്ന് 2024ലെ ഐഎംഎഫ് റിപോര്‍ട്ടുകള്‍ പറയുന്നു. പുതുതലമുറ ആഗ്രഹിക്കുന്ന തരത്തില്‍ പേയ്‌മെന്റുകള്‍ക്ക് സുഗമമാക്കുകയാണ് സൂപ്പര്‍.മണി ചെയ്യുന്നത്.
Advertisment
Advertisment