/sathyam/media/media_files/2025/01/10/Fbki2bidXL6rtA0LAMbb.jpg)
തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതി 22 കോടി 66 ലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതിയുടെ ഭാഗമായി ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയുമാണ് നല്‍കുന്നത്.
നേരത്തെ, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് 2024 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മെറ്റീരിയല്‍ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുന്‍കൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
2024 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മെറ്റീരിയല്‍ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതമായ 37,96,87,839/ രൂപയും (മുപ്പത്തിയേഴ് കോടി തൊണ്ണൂറ്റിയാറ് ലക്ഷത്തി എണ്‍പത്തിയേഴായിരത്തി എണ്ണൂറ്റി മുപ്പത്തി ഒന്‍പത് രൂപ) സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സംസ്ഥാന വിഹിതമായ 35,04,46,314/ കോടി (മുപ്പത്തിയഞ്ച് കോടി നാല് ലക്ഷത്തി നാല്‍പ്പത്തിയാറായിരത്തി മുന്നൂറ്റി പതിനാല് രൂപ) രൂപയും ചേര്‍ത്ത് 73.01 കോടി രൂപയും സംസ്ഥാന അധിക സഹായമായി അനുവദിച്ച 4,58,74,000/ രൂപയും (നാല് കോടി അമ്പത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപ) ചേര്‍ത്താണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തത്.