/sathyam/media/media_files/2024/12/11/ZsnKKSyZGVbOfiiEIj2U.jpg)
കോട്ടയം: നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയറിന് നാളെ തുടക്കമാകും.
കോട്ടയം മാവേലി ടവറിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയാകും. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റിയന്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും.
നഗരസഭാംഗം ജയമോള്‍ ജോസഫ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, എ.വി. റസല്‍, പ്രൊഫ. ലോപ്പസ് മാത്യു, നാട്ടകം സുരേഷ്, അഡ്വ. ജെയ്സണ്‍ ജോസഫ്, ബെന്നി മൈലാടൂര്‍, ടോമി വേദഗിരി, മുഹമ്മദ് റഫീഖ്, മേഖലാ മാനേജര്‍ ആര്‍. ജയശ്രീ, താലൂക്ക് സപ്ലൈ ഓഫീസര്‍ തരുണ്‍ തമ്പി എന്നിവര്‍ പങ്കെടുക്കും. ഡിസംബര്‍ 30 വരെയാണ് വിപണനമേള.
വിലക്കുറവില്‍ ഫ്ളാഷ് സെയില്‍
സപ്ലൈകോ ജില്ലാ വിപണനമേളകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഡിസംബര്‍ 21 മുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതല്‍ നാലുവരെ ഫ്ളാഷ് സെയില്‍ നടത്തും. സബ്സിഡിയിതര ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും.
സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് നല്‍കുക. സപ്ലൈകോ ശബരി ഉല്‍പന്നങ്ങള്‍ക്കും പ്രത്യേക വിലക്കുറവുണ്ട്.
ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കന്‍ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും.
വിപ്രോ, പ്രോക്ടര്‍ ആന്‍ഡ് ഗാംപിള്‍, കിച്ചന്‍ ട്രഷേഴ്സ്, ഐടിസി, കോള്‍ഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്സ്, ടീം തായി തുടങ്ങിയ കമ്പനികളുടെ നിത്യോപയോഗ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും നല്‍കുന്നു. 150 ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കുറവും ഓഫറുകളും നല്‍കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us