സപ്‌ളൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ കിട്ടാനില്ല

13 ഇന അവശ്യ സബ്സിഡി സാധനങ്ങൾക്ക് വിലകൂട്ടില്ലെന്ന് സർക്കാർ അധികാത്തിലേറിയപ്പോൾ നൽകിയ വാക്ക് പാലിക്കുന്നുണ്ടെങ്കിലും വേണ്ട സാധനങ്ങളൊന്നും ഇവിടങ്ങളിൽ ഇല്ലാത്തതിനാൽ വാഗ്ദാനത്തിന് പ്രസക്തിയില്ലാതായി

New Update
kerala

കൊല്ലം: സപ്‌ളൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ കിട്ടാനില്ല. 13 ഇന അവശ്യ സബ്സിഡി സാധനങ്ങൾക്ക് വിലകൂട്ടില്ലെന്ന് സർക്കാർ അധികാത്തിലേറിയപ്പോൾ നൽകിയ വാക്ക് പാലിക്കുന്നുണ്ടെങ്കിലും വേണ്ട സാധനങ്ങളൊന്നും ഇവിടങ്ങളിൽ ഇല്ലാത്തതിനാൽ വാഗ്ദാനത്തിന് പ്രസക്തിയില്ലാതായി.  
 
സബ്സിഡി സാധനങ്ങൾ വിറ്റ വകയിൽ 2000 കോടിയാണ് സർക്കാർ സപ്‌ളൈകോയ്ക്ക് നൽകാനുള്ളത്. ഇതിനാൽ സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകുന്ന കമ്പനികൾക്ക് പണം കൊടുക്കാൻ കഴിയുന്നില്ല. അതുകൊണ്ട് അവർ സപ്‌ളൈകോയെ തഴഞ്ഞ മട്ടാണ്. കനിവു തോന്നി ഓർഡർ സ്വീകരിക്കുന്ന കമ്പനികളാവട്ടെ, അവർക്കു തോന്നുന്ന സമയത്താണ് സാധനങ്ങൾ എത്തിക്കുന്നത്. ഇതാണ് നിലവിൽ പ്രതിസന്ധിക്ക് കളമൊരുക്കിയത്. ജില്ലയിലെ ഭൂരിഭാഗം സ്‌റ്റോറുകളിലും സബ്സിഡി ഇനങ്ങൾ വയ്ക്കുന്ന റാക്കുകൾ കാലിയാണ്. സപ്ലൈകോ, മാവേലി സ്‌റ്റോർ ഔട്ട്‌ലെറ്റുകളിലേക്ക് ആളെത്തുന്നുണ്ടെങ്കിലും സബ്സിഡി ലിസ്റ്റിലെ ചിലസാധനങ്ങൾ മാത്രമാണ് ലഭ്യം.

Advertisment

സപ്ലൈകോയുമായി സഹകരിച്ചിരുന്ന കമ്പനികൾ നിസ്സഹകരണത്തിലായതോടെ ടെണ്ടർ നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതിനാൽ പർച്ചേസ് ടെണ്ടർ മുടങ്ങിയിട്ട് നാളേറെയായി. രണ്ടരമാസം കൂടുമ്പോഴാണ് ടെണ്ടർ നടപടികളിലൂടെ സാധനങ്ങൾ വാങ്ങുന്നത്. കുടിശ്ശിക തുക സർക്കാർ നൽകാൻ വൈകിയാൽ അടുത്ത മാസത്തെ ഓണവിപണിയെയും ഓണം ഫെയറുകളെയും ബാധിക്കും. 

kerala supplyco-struggle
Advertisment