/sathyam/media/media_files/t01BR9BVsWaIIfKzd9nD.jpg)
ന്യൂഡല്‍ഹി : കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രിംകോടതിയെ സമീപിച്ചു.
നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
കണ്ണൂരിലെയും രാജസ്ഥാനിലെയും ബിഎല്‍ഒമാരുടെ ആത്മഹത്യയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും (എസ് ഐ ആര്‍) ഒരേസമയം നടക്കുന്നത് ബിഎല്‍ഒമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വലിയ സമ്മര്‍ദം ഉണ്ടാക്കുന്നു.
ആ സമ്മര്‍ദം ജീവനക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്നില്ല. പ്രവാസി വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും പുറത്താകുമെന്ന ആശങ്കയും ഹര്‍ജിയില്‍ ലീഗ് ചൂണ്ടിക്കാട്ടുന്നു. എസ്‌ഐആര്‍ വിജ്ഞാപനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് മുസ്ലിം ലീഗ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us