Advertisment

അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

സെപ്റ്റംബര്‍ ഏഴിന് ഈ മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

New Update
police Untitledona

തിരുവനന്തപുരം: വെള്ളറടയില്‍ ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍. ചൂണ്ടിക്കല്‍ സ്വദേശി അതുല്‍ ദേവ് ആണ് പിടിയിലായത്. 

Advertisment

പരിക്കേറ്റ സുരേഷിനെ(52) മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്.

മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചപ്പോള്‍  നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

സെപ്റ്റംബര്‍ ഏഴിന് ഈ മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് വിവരം. റോഡില്‍ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. 

 

Advertisment