ഇ​തൊ​ന്നും എന്റെ പണി​യ​ല്ല, പോ​യി പ​ഞ്ചാ​യ​ത്തി​ല്‍ പ​റ​യൂ..! നി​വേ​ദ​നം ന​ൽ​കാ​ൻ​വ​ന്ന വ​യോ​ധി​ക​നെ മ​ട​ക്കി അ​യ​ച്ച് സു​രേ​ഷ് ഗോ​പി

New Update
sureshgopi12-9-25

തൃ​ശൂ​ർ: ക​ലു​ങ്ക് സൗ​ഹാ​ര്‍​ദ വി​ക​സ​ന സം​വാ​ദ​ത്തി​ല്‍ നി​വേ​ദ​നം ന​ൽ​കാ​ൻ​വ​ന്ന വ​യോ​ധി​ക​നെ മ​ട​ക്കി അ​യ​ച്ച് സു​രേ​ഷ് ഗോ​പി. 

Advertisment

തൃ​ശൂ​ര്‍ പു​ള്ള്, ചെ​മ്മാ​പ്പി​ള്ളി മേ​ഖ​ല​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സു​രേ​ഷ് ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ലു​ങ്ക് സൗ​ഹാ​ര്‍​ദ വി​ക​സ​ന സം​വാ​ദം ന​ട​ന്ന​ത്. ഈ ​സം​വാ​ദം ന​ട​ക്കു​മ്പോ​ഴാ​ണ് ഒ​രു വ​യോ​ധി​ക​ന്‍ ക​വ​റി​ല്‍ അ​പേ​ക്ഷ​യു​മാ​യി വ​ന്ന​ത്.


ക​വ​ര്‍ സു​രേ​ഷ് ഗോ​പി​ക്ക് നീ​ട്ടി​യ​പ്പോ​ള്‍ ഇ​തൊ​ന്നും എം​പി​ക്ക​ല്ല പോ​യി പ​ഞ്ചാ​യ​ത്തി​ല്‍ പ​റ​യൂ എ​ന്നാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സമൂഹ മാധ്യമങ്ങളിൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.


ബി​ജെ​പി ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണോ എം​പി ഫ​ണ്ട് എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ അ​തെ പ​റ്റു​ന്നു​ള്ളു ചേ​ട്ടാ എ​ന്ന് എം​പി പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. 

പു​ള്ളി​ലും ചെ​മ്മാ​പ്പി​ള്ളി​യി​ലും ന​ട​ന്ന സൗ​ഹൃ​ദ സം​വാ​ദ സ​ദ​സി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം ന​ട​ന്‍ ദേ​വ​ന്‍, സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Advertisment