'നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്ത് ചോദിക്കൂ'; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി

വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

New Update
suresh gopi real two.jpg

ആലപ്പുഴ: വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

''നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്ത് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇത് തീരെ ഇഷ്ടമല്ല''-സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിലെ ദുരന്തപ്രദേശങ്ങൾ നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു. വയനാട് സന്ദർശനം കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും കേന്ദ്രസർക്കാർ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല. 

Advertisment