New Update
/sathyam/media/media_files/2025/08/13/sureshgopi_nun130825-2025-08-13-14-44-03.webp)
കൊച്ചി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ വീട്ടിൽ മന്ത്രിയെത്തിയത്.
Advertisment
പതിനഞ്ചു മിനിറ്റോളം വീട്ടിൽ തുടർന്ന അദ്ദേഹം സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളും സഹോദരനുമായും സംസാരിച്ച ശേഷമാണ് മടങ്ങിയത്.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് സുരേഷ് ഗോപി അറിയിച്ചതായി സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയാറായില്ല.