/sathyam/media/media_files/2025/03/30/LHBriejVOmDZ6oju4XWn.jpg)
തിരുവനന്തപുരം: കേരളത്തിൽ എയിംസ് വരാൻ കൂടുതൽ സാധ്യതയുള്ളത് ആലപ്പുഴയിലാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. സംസ്ഥാന സർക്കാർ എയിംസ് ആലപ്പുഴയിൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി നൽകിയാൽ എയിംസിനായുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ കച്ചവട താല്പര്യത്തിൽ ആലപ്പുഴയിലെ എയിംസ് സാധ്യത അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നോക്കിയാൽ തൃശൂരിൽ കൊണ്ടുവരാൻ വേണ്ടി താൻ വാശി പിടിക്കുമെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.
ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ അനുവാദത്തിനുപോലും സഹിച്ചു നിൽക്കേണ്ട ഗതികേടാണ് എംപിയായ തനിക്കുള്ളതെന്നും സുരേഷ് ഗോപി പറയുന്നു. താൻ പറയുന്നതും ചെയ്യുന്നതും കാണുമ്പോൾ പൊള്ളുന്ന ആളുകളാണ് തനിക്കെതിരെ കൂരമ്പെയ്യുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിലെ പുള്ളിൽ കലുങ്ക് സൗഹാർദ്ദ വികസന സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. സുരേഷ് ഗോപിക്കൊപ്പം സംവിധായകൻ സത്യൻ അന്തിക്കാടും പരിപാടിയിൽ പങ്കെടുത്തു.