/sathyam/media/media_files/2025/03/24/2I3SYoSCvhqmU4UGHQOH.jpg)
തൃശൂര്‍: തൃശൂരില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് മെട്രോ വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . അതിന് പല കാരണങ്ങളുണ്ട്. അത് ഒരു സ്വപ്‌നമായിട്ടാണ് അവതരിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
പാലിയേക്കര വഴി പാലക്കാടേക്കും കോയമ്പത്തൂരേക്കും വരണമെന്നാണ് പറഞ്ഞത്. അതിനാണ് അവഹേളിച്ചത്.
ഡല്‍ഹി മെട്രോ ഹരിയാനയിലെത്തി. ഹരിയാനയിലെത്തിയപ്പോഴത് ഡല്‍ഹി മെട്രോ അല്ല, ആര്‍ആര്‍ടി ആയിരുന്നു. ഇപ്പോഴും സ്വപ്‌നം തന്നെയാണ് ആ പദ്ധതി.
/filters:format(webp)/sathyam/media/media_files/1hAOPiZnOGEJTCrb9K5W.jpg)
കേരള സര്‍ക്കാര്‍ ഡിപിആര്‍ തന്നാല്‍ അത് സാധ്യമാക്കും.ഗുരുവായൂര്‍ പൊന്നാനി ആര്‍ആര്‍ടിഎസിന് തുരങ്കം വച്ചത് വിഘടനവാദികളാണെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസിന്റെ കാര്യത്തിലായാലും അത് സംസ്ഥാനത്തിന് മൊത്തം ഗുണകരമാകുന്ന സ്ഥലത്താവണം നിര്‍മിക്കേണ്ടത് ഇടുക്കിയും ആലപ്പുഴയുമാണ് ഏറ്റവും അടിതെറ്റിക്കിടക്കുന്നത്.
എയിംസ് ഇടുക്കിയില്‍ സാധ്യമല്ല. അവിടെ ഭൂമിശാസ്ത്രപരമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ആലപ്പുഴയാണ് ഏറ്റവും അനുയോജ്യം എന്നാണ് അന്നും ഇന്നും പറയുന്നത്.
2029 എംയിംസിന്റെ തറക്കല്ലിടാതെ വോട്ട് അഭ്യര്‍ത്ഥിച്ചു വരില്ല. 2029 എംയിംസിന്റെ തറക്കല്ലിടാതെ വോട്ട് അഭ്യര്‍ത്ഥിച്ചു വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കിന് പിടി ഉഷ വാഗ്ദാനം ചെയ്ത തുക നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. 19 കോടിയാണ് നഷ്ടപ്പെടുത്തിയത്. പിന്നീട് ഈ തുക കൊണ്ടാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയം സിന്തറ്റിക്ക് ട്രാക്ക് ആക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us