മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്. സുരേഷ് ഗോപി ഹാജരായില്ല. മാര്‍ച്ച് 24-ന് കേസ് വീണ്ടും പരിഗണിക്കും

സുരേഷ് ഗോപി ഇന്ന് കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.

New Update
suresh gopi-7

കോഴിക്കോട്: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസ് മാര്‍ച്ച് 24-ന് വീണ്ടും പരിഗണിക്കും.


Advertisment

സുരേഷ് ഗോപി ഇന്ന് കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.


കോഴിക്കോട് ജുഡീഷ്യല്‍ മജിഷ്ട്രേറ്റ് കോടതി നാലാണ് കേസ് പരിഗണിച്ചത്. കേസിലെ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ 16-ന് സുരേഷ് ഗോപി കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കുറ്റപത്രം റദ്ദാക്കണെമന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം.


കേസില്‍ നേരത്തെ കേന്ദ്രമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍, അത് നിരാകരിച്ചാണ് മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയത്. 2023 ഒക്ടോബര്‍ 27-ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടുന്നതിനിടെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.


Advertisment