New Update
/sathyam/media/media_files/2026/01/04/kochuvela-2026-01-04-21-39-05.jpg)
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപേക്ഷ നിരസിച്ച പുള്ളിലെ തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഎംൻ്റെ നേതൃത്വത്തിൽ നിർമിച്ച വീട് കൈമാറി.
Advertisment
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വീടിൻ്റെ താക്കോൽ കുടുംബത്തിന് നൽകി.
തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായമഭ്യർഥിച്ച് പുള്ളിൽ കലുങ്ക് സംവാദത്തിനെത്തിയ സുരേഷ് ഗോപിയെ കൊച്ചുവേലായുധൻ സമീപിച്ചിരുന്നു. എന്നാൽ ഇതൊന്നും തൻ്റെ പണിയല്ല എന്നുപറഞ്ഞ് അപേക്ഷ സ്വീകരിക്കാതെ കൊച്ചുവേലായുധനെ മടക്കി അയച്ചു.
വിവരമറിഞ്ഞ് അടുത്ത ദിവസം കൊച്ചുവേലായുധൻ്റെ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ അബ്ദുൽ ഖാദർ പുതിയ വീട് നൽകുമെന്ന് അറിയിച്ചു. തുടർന്നാണ് നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർട്ടി അംഗങ്ങളുടെയും സഹായത്തോടെ വീട് നിർമിച്ചു നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us