Advertisment

'മ​ല​യാ​ള ച​ല​ച്ചി​ത്ര കൂ​ട്ടാ​യ്മ​യ്ക്ക് ഇത് അ​ഭി​മാ​ന നി​മി​ഷം'; കേന്ദ്ര മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ജോ​ർ​ജ് കു​ര്യ​നെ​യും സു​രേ​ഷ് ഗോ​പി​യേ​യും അ​ഭി​ന​ന്ദി​ച്ച് മോ​ഹ​ൻ​ലാ​ൽ

New Update
G

തിരുവനന്തപുരം: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ൽ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ജോ​ർ​ജ് കു​ര്യ​നെ​യും സു​രേ​ഷ് ഗോ​പി​യേ​യും അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ.

Advertisment

പ്രി​യ സു​ഹൃ​ത്ത് സു​രേ​ഷ് ഗോ​പി​ക്ക് ആ​ശം​സ. വ​ള​രെ​യേ​റെ വ​ർ​ഷ​ത്തെ ബ​ന്ധ​മാ​ണ് സു​രേ​ഷ് ഗോ​പി​യു​മാ​യി ഉ​ള്ള​ത്. അ​ദ്ദേ​ഹം ചെ​യ്ത ഒ​ട്ടേ​റെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് നേ​രി​ട്ട് ബോ​ധ്യ​മു​ണ്ട്.

തെ​ക്കേ ഇ​ന്ത്യ​യി​ല്‍ നി​ന്നു നേ​ര​ത്തെ സി​നി​മാ താ​ര​ങ്ങ​ൾ മ​ന്ത്രി​മാ​രാ​യി​ട്ടു​ണ്ടെ​ങ്കി​ലും ന​മ്മു​ടെ ഇ​ട​യി​ൽ നി​ന്ന് ആ​ദ്യ​മാ​യാ​ണ് കേ​ന്ദ്ര മ​ന്ത്രി​യു​ണ്ടാ​കു​ന്ന​ത്. മ​ല​യാ​ള ച​ല​ച്ചി​ത്ര കൂ​ട്ടാ​യ്മ​യ്ക്ക് അ​ഭി​മാ​ന നി​മി​ഷ​മാ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യ ജോ​ർ​ജ് കു​ര്യ​നും മോ​ഹ​ൻ​ലാ​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് മോ​ഹ​ൻ​ലാ​ലി​നെ ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് ഫോ​ണി​ൽ ക്ഷ​ണി​ച്ചി​രു​ന്നു.

വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യം കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.

Advertisment