തിരുവനന്തപുരം: 'ഒറ്റ തന്ത' പ്രയോഗത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പി.ആര്‍. ബലത്തില്‍ ജീവിച്ച് പോകുന്നയാളാണ് സുരേഷ് ഗോപിയെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.
ഏതെങ്കിലും ഒരു സി.പി.എം. നേതാവ് ആയിരുന്നു ഇങ്ങനെ പറഞ്ഞതെങ്കില്‍ എന്തുമാത്രം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ നടത്തിയേനെയെന്നും ശിവന്‍കുട്ടി ചോദിച്ചു.
സ്വയം രാജാവാണെന്നാണ് സുരേഷ് ഗോപി ധരിച്ചിരിക്കുന്നത്. ഫ്യൂഡല്‍ ചിന്താഗതിയാണ് അദ്ദേഹത്തിന്. ഒരു കേന്ദ്രമന്ത്രിയുടെ വായില്‍ നിന്ന് വരേണ്ട വാക്കുകളല്ല അദ്ദേഹം പറഞ്ഞതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.