ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ വോ​ട്ടു​ചെ​യ്ത സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​ര​ത്ത്.. ഇ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​റു​പ​ടി പ​റ​യ​ണം. സിപിഐ നേതാവ് വി.എസ്  സു​നി​ൽ കു​മാ​ർ

തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.

New Update
suresh-gopi

തൃ​ശൂ​ർ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വോ​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ. 

Advertisment

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ വോ​ട്ടു​ചെ​യ്ത സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ന്നും ഇ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സു​നി​ൽ കു​മാ​ർ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"നെ​ട്ടി​ശേ​രി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രെ​ന്ന് പ​റ​ഞ്ഞാ​ണ് തൃ​ശൂ​രി​ൽ വോ​ട്ട് ചെ​യ്ത​ത്. ഇ​പ്പോ​ൾ വോ​ട്ടു​ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ ശാ​സ്ത​മം​ഗ​ല​ത്തു​മാ​ണ്. ഇ​തെ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ച്ച​ത്. ഇ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കേ​ന്ദ്ര മ​ന്ത്രി​യും മ​റു​പ​ടി പ​റ​യ​ണം.'-​സു​നി​ൽ കു​മാ​ർ കു​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.

Advertisment