New Update
/sathyam/media/media_files/2024/10/24/ECwwPH30H8hZzQfn83Ip.jpg)
ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാത്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ പോയി. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ വൈകിട്ട് 6.30 ന് പുരസ്‌കാര ദാന ചടങ്ങിനെത്തിയതായിരുന്നു കേന്ദ്ര സഹമന്ത്രി.
Advertisment
ചടങ്ങിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അടുത്ത സ്ഥലത്തേയ്ക്ക് ഓട്ടോ റിക്ഷ വരുത്തി യാത്ര ചെയ്യുകയായിരുന്നു.
അല്‍പസമയത്തിന് ശേഷം വാഹനം എത്തുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോയില്‍ നിന്നിറങ്ങിയ മന്ത്രി കാറില്‍ യാത്ര തുടര്‍ന്നു. കേന്ദ്രമന്ത്രി ഓട്ടോയില്‍ പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.