തൃശൂർ: പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരപ്രേമികളെ പോലീസ് തല്ലിയത് ചോദിക്കാനാണ് താൻ അവിടെ പോയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥലത്തെത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണെന്നുംഅദ്ദേഹം പറഞ്ഞു.
ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.