അതിജീവിതയെ അധിക്ഷേപിച്ച കേസ്. ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്

പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചതെന്നും രാഹുല്‍ ഈശ്വര്‍ അപേക്ഷയില്‍ പറഞ്ഞു.

New Update
rahul eswar

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. 

Advertisment

തനിക്കെതിരായ കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നാണ് രാഹുലിന്റെ വാദം. അതിജീവിതയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും രാഹുല്‍ ഹരജിയില്‍ അവകാശപ്പെട്ടു.

രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിജീവിതയുടെ പേര് പരാമര്‍ശിക്കുകയോ ചിത്രങ്ങള്‍ താന്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ല. തന്റെ വീഡിയോകളൊന്നും പരിശോധിക്കാതെയാണ് എസിജെഎം കോടതി ജാമ്യം നിഷേധിച്ചത്. 

പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചതെന്നും രാഹുല്‍ ഈശ്വര്‍ അപേക്ഷയില്‍ പറഞ്ഞു.

ഹൈക്കോടതി അഭിഭാഷകന്‍ അലക്‌സ് കെ. ജോണ്‍ മുഖേനയാണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.

രാഹുലിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എസിജെഎം കോടതിയിലാണ് പൊലീസ് അപേക്ഷ നല്‍കിയത്.

രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുണ്ടെന്നും അപേക്ഷയിലുണ്ട്. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. 

Advertisment