പാലക്കാട്: ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് ആനമല സ്വദേശി കാളിങ്കരാജാണ് (53) പിടിയിലായത്. കൊഴിഞ്ഞാമ്പാറ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
പക്ഷാഘാതം ബാധിച്ച് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന കൊടുവായൂര്‍ സ്വദേശിയുടെ ലോട്ടറി ടിക്കറ്റാണ് ഇയാള്‍ തട്ടിയെടുത്തത്. സമാനമായ മറ്റൊരു കേസിലാണ് കാളിങ്കരാജ് പിടിയിലായത്.
തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊടുവായൂര്‍ സ്വദേശിയുടെ ടിക്കറ്റ് തട്ടിയെടുത്ത കാര്യവും സമ്മതിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.