/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കാസര്‍കോട്: കാസര്‍കോട് പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ റിമാന്‍ഡിലായ ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെവി സൈനുദ്ദീനെ സസ്‌പെന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴുപേരെ റിമാന്‍ഡ് ചെയ്തു.
ഏഴുപേര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ചന്തേര ഇന്‍സ്‌പെക്ടര്‍ പി പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ച് ലൈംഗികാതിക്രമം നടന്നതിന്റെ ഉറവിടം കണ്ടത്തിയത്.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടാണ് പീഡിപ്പിച്ചത്. 14 പേര്‍ക്കെതിരെയാണ് കേസ്.
ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പടന്നക്കാട്ടെ കെവി സൈനുദ്ദീന്‍, വെള്ളച്ചാലിലെ സുകേഷ്, വടക്കേകൊവ്വലിലെ റയീസ്, കാരോളത്തെ അബ്ദുല്‍ റഹിമാന്‍, ചന്തേരയിലെ അഫ്സല്‍, ആര്‍പിഎഫ് ജീവനക്കാരന്‍ എരവിലെ ചിത്രരാജ്, തൃക്കരിപ്പൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പടന്നക്കാട് സ്വദേശി റംസാന്‍ എന്നിവരെയാണ് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.