കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ 'സ്വച്ഛതാ പഖ്വാഡ' കാംപയിൻ ആചരിച്ചു

New Update
Photo

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) 'സ്വച്ഛതാ പഖ്വാഡ' കാംപയിൻ ആചരിച്ചു.  രണ്ടാഴ്ച നീണ്ടുനിന്ന പരിപാടിയിൽ ശുചീകരണം, ബോധവൽകരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു.

Advertisment

പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള മത്സ്യതീറ്റ നിർമാണരീതിയിൽ മത്സ്യകർഷകർക്ക് പരിശീലനം നൽകി. പ്ലാസ്റ്റിക് മലിനീകരണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌കരണം എന്നിവയെക്കുറിച്ച് ബോധവൽകരണ പരിപാടികൾ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സിഎംഎഫ്ആർഐയുടെ ഗവേഷണ കേന്ദ്രങ്ങളിലും കാംപയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തെരുവ് നാടകം, വിദ്യാർത്ഥി-കർഷക സംഗമങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.

Advertisment