/sathyam/media/media_files/3Vc0luubeufgaSpVhdOl.jpg)
തിരുവനന്തപുരം: മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമായ സ്വരാജ് ട്രോഫി വീണ്ടും തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വരാജ് ട്രോഫി പുരസ്‌കാരം നല്‍കുന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് നഗരസഭയ്ക്ക് സ്വരാജ് ട്രോഫി പുരസ്‌കാരം ലഭിക്കുന്നതെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
വികസന/ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നിന്ന ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍/ ചെയര്‍പേഴ്സണ്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, സെക്രട്ടറി, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു.
നഗരവാസികളുടെ പിന്തുണയുള്ളതിനാലാണ് ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത്. സ്വരാജ് ട്രോഫി പുരസ്‌കാരം നഗരവാസികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.