ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം, കൊല്ലം വിജിലൻസ് കോടതിയാണ് പോറ്റിയ്ക്ക് ജാമ്യം നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്

90 ദിവസത്തിന് മുൻപ് തന്നെ ബാഹ്യമായ കുറ്റപത്രമെങ്കിലും സമർപ്പിക്കേണ്ടതായിരുന്നു അന്വേഷണം സംഘം എന്നാൽ അത് ഇതുവരെ സമർപ്പിക്കാനായി എസ്ഐടിയ്ക്ക് സാധിച്ചിരുന്നില്ല.

New Update
unnikrishnan

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം.

Advertisment

ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിയ്ക്ക് ജാമ്യം നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്. 

അറസ്റ്റിലായി 90 ദിവസം പിന്നിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്.

കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാൻ കഴിയില്ല. ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ ജാമ്യമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. അന്വേഷണം പൂർത്തിയായിട്ടില്ല. അതുകൊണ്ടാണ് കുറ്റപത്രം വൈകുന്നത് എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.

90 ദിവസത്തിന് മുൻപ് തന്നെ ബാഹ്യമായ കുറ്റപത്രമെങ്കിലും സമർപ്പിക്കേണ്ടതായിരുന്നു അന്വേഷണം സംഘം.

എന്നാൽ അത് ഇതുവരെ സമർപ്പിക്കാനായി എസ്ഐടിയ്ക്ക് സാധിച്ചിരുന്നില്ല. 

സുപ്രീംകോടതി നിയമം അനുസരിച്ച് 90 ദിവസം ആവുമ്പോൾ കുറ്റപത്രം സമർപ്പിച്ചിട്ടില്ലായെങ്കിൽ സ്വാഭാവിക നീതിക്ക് പ്രതികൾ അർഹരാണ് ഇത് തന്നെ ആയിരുന്നു കോടതിയ്ക്ക് മുൻപിൽ പ്രതിഭാഗം ഉയർത്തിയ പ്രധാന വാദങ്ങൾ. ഇത് കോടതി ശെരിവെക്കുകയും ചെയ്തു.

Advertisment