സ്വര്‍ണപ്പാളി വിഷയം: ദേവസ്വം വിജിലന്‍സ് ബംഗളൂരുവിലേക്ക്, ഉണ്ണികൃഷ്ണൻ പോറ്റിയെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം

New Update
UNNIKRISHNAN-POTTY

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിഷയം അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് ബംഗളൂരുവിലേക്ക് പോകും. സ്വര്‍ണ പാളിയുടെ സ്‌പോണ്‍സര്‍ ആയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്താനും ചോദ്യം ചെയ്യലിനുമായാണ് ദേവസ്വം വിജിലന്‍സ് ബെംഗളൂരുവിലേക്ക് പോകുന്നത്.

Advertisment

അടുത്ത ആഴ്ച്ചയായിരിക്കും ദേവസ്വം വിജിലന്‍സ് അന്വേഷണത്തിനായി ബംഗളൂരുവിലേക്ക് തിരിക്കുക. 2019 ല്‍ സ്വര്‍ണപ്പാളി അറ്റ കുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയിരുന്നു. ഇത് ബംഗളൂരുവിലെ അയ്യപ്പ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് സ്വര്‍ണപ്പാളി കൊണ്ടുപോയത്. അറ്റകുറ്റപ്പണി കഴിഞ്ഞ് സ്വര്‍ണപ്പാളി തിരിച്ചെത്തിക്കാന്‍ 40 ദിവസം കഴിഞ്ഞെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിയിലും വ്യവസായികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് തന്നെയാണ് പ്രധാനമായും ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുന്നത്.

പൂര്‍ണമായും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകള്‍ ഉള്‍പ്പടെ പരിശോധിക്കാനാണ് ദേവസ്വം വിജിലന്‍സിന്റെ തീരുമാനം.

Advertisment