/sathyam/media/media_files/2025/10/02/1000279569-2025-10-02-19-42-17.webp)
കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ മു​ങ്ങി​മ​രി​ച്ചു. കാ​ണാ​താ​യ ഒ​രാ​ൾ​ക്കു​വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
എ​റ​ണാ​കു​ളം പി​റ​വ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചോ​റ്റാ​നി​ക്ക​ര എ​രു​വേ​ലി സ്വ​ദേ​ശി ആ​ൽ​ബി​ൻ ഏ​ലി​യാ​സ് (23) ആ​ണു മ​രി​ച്ച​ത്.
കാ​ണാ​താ​യ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി അ​ർ​ജു​നാ​യി (23) തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​പ്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ നീ​ന്തി​ര​ക്ഷ​പ്പെ​ട്ടു.
മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബി​രു​ദ ദാ​ന​ച്ച​ട​ങ്ങു​ക​ൾ​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.
ആ​ൽ​ബി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​റ​വ​ത്തു​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന്‍റെ​യും സ്കൂ​ബാ ടീ​മി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി വൈ​കി​യും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.