ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് പൊലീസിൻ്റെ നിരീക്ഷണത്തിൽ

കഴിഞ്ഞ ദിവസം കണ്ണൂര്‍ ഇരിട്ടിയിൽ രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. 

New Update
syama Untitledomar1

കൊല്ലം: ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ(26) ആണ് മരിച്ചത്. ഭർത്താവ് രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.

Advertisment

വീടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി. പൊലീസ് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ ദിവസം കണ്ണൂര്‍ ഇരിട്ടിയിൽ രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. 

കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില്‍ ഐശ്വര്യ (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11-ഓടെ കല്ലുമുട്ടിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Advertisment