രക്തത്തില്‍ ക്രിയാറ്റിനി​ന്റെ അളവ് കൂടിയാല്‍ ശരീരം കാണിക്കുന്ന സൂചനകള്‍ ഇതൊക്കെയാണ്

ശരീരത്തില്‍ ക്രിയാറ്റിനിന്‍ അടിഞ്ഞുകൂടുന്നതിനാൽ ശ്വസിക്കാൻ പ്രയാസമുണ്ടാകാം. എല്ലാ ശ്വാസം മുട്ടലും ഇതുമൂലമാകണമെന്നുമില്ല. അമിത ക്ഷീണം ആണ് മറ്റൊരു പ്രധാന ലക്ഷണം. അകാരമായ അമിത ക്ഷീണം രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടുമ്പോഴും ഉണ്ടാകാം.

New Update
jy76tr67y

ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. കൂടാതെ രക്തസമ്മർദ്ദത്തിൻ്റെ അളവ് നിയന്ത്രിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാനും സഹായിക്കുന്ന ഹോർമോണുകളുടെ നിർമ്മാണത്തിനും വൃക്ക സഹായകമാണ്. ശരീരത്തിൻ്റെ ആരോഗ്യത്തിന് വൃക്കകളുടെ ആരോഗ്യം വളരെ പ്രധാനമാണ്.

Advertisment

വൃക്കയിലെ ഏതെങ്കിലും  തകരാറുകൾ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. പേശികളിലെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ഒരു ശേഷിപ്പാണ് ക്രിയാറ്റിനിൻ. ഇത് രക്തത്തില്‍ കലരുകയും വൃക്കയിലെത്തി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയുമാണ് ചെയ്യുക. എന്നാല്‍ വൃക്ക പ്രശ്നത്തിലാകുമ്പോള്‍ ക്രിയാറ്റിനിൻ ഫലപ്രദമായി പുറന്തള്ളപ്പെടുകയില്ല.

ശരീരത്തില്‍ ക്രിയാറ്റിനിന്‍ അടിഞ്ഞുകൂടുന്നതിനാൽ ശ്വസിക്കാൻ പ്രയാസമുണ്ടാകാം. എല്ലാ ശ്വാസം മുട്ടലും ഇതുമൂലമാകണമെന്നുമില്ല. അമിത ക്ഷീണം ആണ് മറ്റൊരു പ്രധാന ലക്ഷണം. അകാരമായ അമിത ക്ഷീണം രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടുമ്പോഴും ഉണ്ടാകാം. ക്ഷീണം മറ്റ് പല രോഗങ്ങളുടെയും പൊതുവായ ലക്ഷണം കൂടിയാണ്. 

ചര്‍ദ്ദിയും ഓക്കാനവും ആണ് മറ്റ് ചില ലക്ഷണങ്ങള്‍‌. ഇവയുടെ കാരണങ്ങളും കണ്ടെത്തുക. പാദങ്ങളുടെയും കണങ്കാലുകളുടെയും വീക്കവും ലക്ഷണങ്ങളാണ്. വൃക്ക ശരിയായി പ്രവർത്തിക്കാത്തപ്പോൾ, പാദങ്ങളിലും കണങ്കാലുകളിലും നീര് കാണപ്പെടാം. ഇതും ക്രിയാറ്റിനിന്‍ അളവ് കൂടിയാല്‍ ഉണ്ടാകാം. 

symptoms-of-high-creatinine-levels
Advertisment