നിരോധിത സിന്തറ്റിക് ലഹരിയുമായി ഐ ടി എഞ്ചിനീയര്‍ പിടിയില്‍

നിരോധിത സിന്തറ്റിക് ലഹരിയുമായി ഐ ടി എഞ്ചിനീയര്‍ പിടിയില്‍.

New Update
arreste

തിരുവനന്തപുരം: നിരോധിത സിന്തറ്റിക് ലഹരിയുമായി ഐ ടി എഞ്ചിനീയര്‍ പിടിയില്‍. ടെക്നോപാര്‍ക്കിനു സമീപം വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി മിഥുന്‍ മുരളി (27) ആണ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായത്.


Advertisment

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പ്രമുഖ കമ്പനിയിലെ ഡാറ്റാ എഞ്ചിനീയറാണ് പിടിയിലായ മിഥുന്‍ മുരളി. വീട് വാടകയ്ക്കെടുത്താണ് ഇയാള്‍ ലഹരി കച്ചവടം നടത്തി വന്നത്. ഇയാളില്‍ നിന്ന് 32 ഗ്രാം എംഡിഎയും 75000 (എഴുപത്തയ്യായിരം) രൂപയും കഞ്ചാവും പിടികൂടി.


ഐടി പ്രൊഫഷണലുകള്‍ക്കും മറ്റുമായി വില്‍ക്കാനായി ബാംഗ്ളൂരില്‍ നിന്നാണ് നിരോധിത ലഹരി വസ്തുക്കള്‍ വാങ്ങി എത്തിച്ചിരുന്നത്. ലഹരി വസ്തുക്കള്‍ വിറ്റ് കിട്ടിയതാണ് 75000/ രൂപ എന്ന് എക്സൈസ് പറഞ്ഞു.


മണ്‍വിളയില്‍ എംഡിഎംഎ വില്‍ക്കാനായി എത്തിയപ്പോഴാണ് ഇയാള്‍ കഴക്കൂട്ടം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Advertisment