/sathyam/media/media_files/goOLH2zdSuV79PvvRn6i.jpg)
പാലാ: നാലു നാള്‍ നീണ്ടു നിന്ന സീറോ മലബാര്‍സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് സമാപനം. സീറോ മലബാര്‍ സഭയുടെ കരുത്തും മഹത്വവും അംഗങ്ങള്‍ തിരിച്ചറിയണമെന്നും കൂടുതല്‍ മേഖലയിലേക്ക് പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത സീറോമലങ്കരസഭ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് പറഞ്ഞു. സീറോമലബാര്‍ സഭാതലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു.
സഹോദരസഭകളേയും ചേര്‍ത്തുപിടിച്ച് ഒന്നിച്ച് മുന്നേറുന്ന ശൈലിയാണ് സീറോമലബാര്‍ സഭയുടേതെന്നു മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
കത്തോലിക്കാ സഭയുടെ വിശ്വാസപാരമ്പര്യത്തിലും പൗരാണികതയിലും ഏറെ അഭിമാനിക്കുന്നതായി ആശംസകളര്‍പ്പിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ പ്രസംഗിച്ചു. അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍, സഭാ വക്താവ് ഡോ. ചാക്കോ കാളാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സഭാ വക്താവ് അജി ജോസഫ് കോയിക്കല്‍ അസംബ്ലിയുടെ സമാപന പ്രസ്താവന സമ്മേളനത്തില്‍ വായിച്ചു.
അസംബ്ലി കമ്മറ്റി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്ങല്‍, പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ.ജോസഫ് തടത്തില്‍, എംപിമാരായ ജോസ് കെ. മാണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എമാരായ പി.ജെ ജോസഫ്, മാണി സി. കാപ്പന്‍, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, റോജി എം. ജോണ്‍, ആന്റണി ജോണ്‍, സജീവ് ജോസഫ്, സനീഷ്‌കുമാര്‍ ജോസഫ്, സേവ്യര്‍ ചിറ്റിലപ്പള്ളി, മുന്‍ എംഎല്‍എ പി.സി ജോര്‍ജ്, എകെസിസി ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ആരാധനാസമര്‍പ്പിത സമൂഹത്തിന്റെ സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റോസിലി എസ്.എ.ബി.എസ്, പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, എസ്.എം.ആര്‍.സി പ്രസിഡന്റ് റവ.ഡോ. സാജു ചക്കാലയ്ക്കല്‍ സിഎംഐ, യുവജനപ്രതിനിധി ഷെറില്‍ ജോസ് സാവിയോ എന്നിവര്‍ പങ്കെടുത്തു.
സമാപന സമ്മേളത്തെ തുടര്‍ന്നു മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സിനഡ് സെക്രട്ടറിയും തലശേരി ആര്‍ച്ചു ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി, വിന്‍സെന്‍ഷ്യന്‍ സമര്‍പ്പിത സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോണ്‍ കണ്ടത്തിങ്കര വി.സി, ചിക്കാഗോ രൂപത വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.
മേജര്‍ ആര്‍ച്ചു ബിഷപ് വചനസന്ദേശം നല്‍കി. പാലാ സമ്മാനിച്ച ഹൃദ്യമായ ആതിഥേയത്വത്തിനും അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനും സഹപ്രവര്‍ത്തകര്‍ക്കും സമ്മേളനം കൃതജ്ഞത രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us