/sathyam/media/post_attachments/6MFod9tSrzBxFbhPZIo7.jpg)
തിരുവനന്തപുരം: കേരളത്തില്‍ ഭരണ തുടര്‍ച്ച ലഭിക്കുമെന്നതില്‍ സംശയമില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. സംഘപരിവാറിനെതിരായും, കോണ്‍ഗ്രസിന് എതിരായുമുള്ള വികാരമാണതെന്നും അദ്ദേഹം പറഞ്ഞു.
ഭാവി കേരളത്തിനാവശ്യമായ രേഖ മുഖ്യമന്ത്രി അവതരിപ്പിക്കുകയും അത് ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാപരമായ കാര്യങ്ങളും വികസന കാര്യങ്ങളും ചര്‍ച്ച ചെയ്യും. പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്ന ശക്തനായ നേതാവാണ് പിണറായിയെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
സിപിഐഎമ്മിന് നേതൃക്ഷാമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അനുഭാവികള്‍ മദ്യപിക്കുന്നതില്‍ കുഴപ്പമില്ല എന്നല്ല എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതിന്റെ അര്‍ത്ഥം.
പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. ലഹരിക്കതിരായ പ്രചാരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ല എന്നത് ഭരണഘടനയില്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.