ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/NJUjwW9v4FKDrTbXIIjN.jpg)
തിരുവനന്തപുരം: താനൂരില്‍ നിന്ന് കാണാതായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികളെ എത്രയും പെട്ടെന്ന് കണ്ടെത്താനായ കേരള പൊലീസിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി.
Advertisment
വിവരങ്ങള്‍ രക്ഷിതാക്കളെയും പൊലീസിനെയും യഥാസമയം അറിയിച്ച സ്‌കൂള്‍ അധികൃതരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ആവശ്യമുള്ള കൗണ്‍സിലിങ് അടക്കമുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ഇതിനാവശ്യമായി നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.