/sathyam/media/media_files/2025/01/19/blEdA0HVFgVEsfjfeBb6.jpeg)
ആലപ്പുഴ: ഹെല്‍ത്തി ഏജിങ്ങ് മൂവ്‌മെന്റ് നേതൃത്വത്തില്‍ ജില്ലയിലെ 100 വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ച ടോക്കിങ്ങ് പാര്‍ലര്‍ കണ്‍വീനറന്മാരുടെ സമ്മേളനം 26 ന് രാവിലെ 10 ന് ജവഹര്‍ ബാലഭവനില്‍ കൊല്ലം ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ബി. പദ്മകുമാര്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ദ്ധക്യം ആനന്ദകരമാക്കുവാനും, മറവി രോഗങ്ങളെ പ്രധിരോധിക്കാനും, കുടുബങ്ങളില്‍ തനിച്ചാകുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുവാന്‍ ലക്ഷ്യമിട്ടാണ് ടോക്കിങ്ങ് പാര്‍ലര്‍ തുടങ്ങിയത്. കുറഞ്ഞത് അഞ്ച് പേരും. കൂടിയാല്‍ പത്ത് പേരും ചേര്‍ന്നാണ് ടോക്കിങ്ങ് പാര്‍ലര്‍ ആരംഭിച്ചട്ടുള്ളത്.
ഒരു കണ്‍വീനര്‍ ഉണ്ടാകും പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കുക വഴി ഓര്‍മ്മകള്‍ പങ്ക് വെച്ചും, ആനുകാലികവിഷയങ്ങള്‍ ചര്‍ച്ച ചെയ്തും ചായ കുടിച്ചും വയോജന സൗഹൃദം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ചര്‍ച്ച തുടങ്ങിയത് എവിടെയാണോ അത് നിര്‍ത്തുന്നിടത്തുനിന്ന് വീണ്ടും തുടങ്ങുന്ന തലത്തില്‍ അടുത്ത ദിവസം കൂടുന്ന ടോക്കിങ്ങ് പാര്‍ലര്‍ ചര്‍ച്ച ചെയ്യും. ഇത് വഴി വയോജനങ്ങളുടെ മാനസിക ഉല്ലാസവും മാനസിക ആരോഗ്യവും മറവി രോഗങ്ങളെ പ്രധിരോധിക്കാന്‍ കഴിയുമെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.
ലിവിങ്ങ് വില്‍, ടൈം ബാങ്ക് തുടങ്ങി വിഷയങ്ങള്‍ കണ്‍വീനറന്മാരുമായി പങ്ക് വെച്ച് ടോക്കിങ് പാര്‍ലറില്‍ അവതരിപ്പിക്കും. കോ - ഓര്‍ഡിനേറ്ററന്മാരായ ചന്ദ്രദാസ് കേശവപിള്ള, സി. പ്രദീപ്, ജി.രാജേന്ദ്രന്‍, കെ.ജി. ജഗദീഷ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us