ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി എ​ത്തി​യ ത​ടി ലോ​റി മ​റി​ഞ്ഞു. തൊ​ടു​പു​ഴ-​വാ​ഗ​മ​ണ്‍ റോ​ഡി​ലാ​ണ് ലോ​റി നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ​ത്

തേ​നി​യി​ല്‍ നി​ന്നും പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ത​ടി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി.

New Update
thasu-lor

തൊ​ടു​പു​ഴ: ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി എ​ത്തി​യ ത​ടി ലോ​റി മ​റി​ഞ്ഞു. തൊ​ടു​പു​ഴ-​വാ​ഗ​മ​ണ്‍ റോ​ഡി​ലാ​ണ് ലോ​റി നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ​ത്. 

Advertisment

തേ​നി​യി​ല്‍ നി​ന്നും പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ത​ടി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി.

ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ പു​ള്ളി​ക്കാ​ന​ത്തി​ന് സ​മീ​പം കു​മ്പ​ങ്കാ​നം വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. തേ​നി വ​ത്ത​ല​ഗു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ കാ​ശി​രാ​ജ്, കാ​ര്‍​ത്തി എ​ന്നി​വ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 

കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഡ്രൈ​വ​ര്‍ കാ​ശി​രാ​ജ് കാ​ട്ടി​യ മ​നോ​ധൈ​ര്യ​മാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി, ഡ്രൈ​വ​ര്‍ സ​മീ​പ​ത്തെ തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മ​റി​ഞ്ഞ ലോ​റി സ​മീ​പ​ത്തെ പു​തു​പ്പ​ടി​ക്ക​ല്‍ സ​ജി​യു​ടെ വീ​ട്ടു മു​റ്റ​ത്തേ​ക്കാ​ണ് പ​തി​ച്ച​ത്.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​ജി​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ലോ​റി​യു​ടെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ര്‍​ത്താ​ണ് ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും പു​റ​ത്തെ​ത്തി​ച്ച​ത്. 

ഇ​രു​വ​രും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും കൊ​ടും​വ​ള​വു​ക​ളും നി​റ​ഞ്ഞ ഈ ​പാ​ത​യെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​തെ ഗൂ​ഗി​ള്‍ മാ​പ്പി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഭാ​ര​മേ​റി​യ ലോ​റി​ക​ള്‍ സാ​ധാ​ര​ണ​യാ​യി ഈ ​വ​ഴി ക​ട​ന്നു​പോ​കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Advertisment