/sathyam/media/media_files/2026/01/10/tantri-rajeev-kandararu-2026-01-10-13-21-06.jpg)
ആലപ്പുഴ: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ തിടുക്കപ്പെട്ടുള്ള അറസ്റ്റില്‍ സംശയമുണ്ടെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി. രാവിലെ രാജീവരുടെ ചെങ്ങന്നൂരിലുള്ള വീട്ടിലെത്തി ബിജെപി നേതാക്കള്‍ കുടുംബാംഗങ്ങളെ കണ്ടിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ രാജീവരുടെ തിടുക്കപ്പെട്ടുള്ള അറസ്റ്റില്‍ സംശയമുണ്ടെന്നും കെ രാധാകൃഷ്ണനും വി എന്‍ വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളതെന്നും സന്ദീപ് വാചസ്പതി ചോദിച്ചു.
'കേരളത്തിലെ പ്രബലമായ കുടംബത്തിലെ അംഗത്തിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആ നിലയ്ക്കാണ് ഇവിടെ എത്തിയത്. കുടുംബത്തിന് പിന്തുണ അറിയിക്കേണ്ടത് ഞാനല്ല. സംസ്ഥാന നേതൃത്വമാണ്. രാജീവര് തെറ്റുകാരനാണോ ഇല്ലയോ എന്നതെല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ.
എന്നാല്‍ ഇത്ര തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് എന്തിനാണ്? കെ രാധാകൃഷ്ണനും വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളത്. തന്ത്രിയെ ചാരി മന്ത്രിയെ രക്ഷിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നുവെന്നും സന്ദീപ് വാചസ്പതി പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us