അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു. എട്ടുമണിക്കൂർ നീണ്ട പരിശോധന, എസ്‌ഐടി സംഘം മടങ്ങി

New Update
tantri home

ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പരിശോധന നടത്തി.

Advertisment

എട്ട് മണിക്കൂർ നീണ്ട പരിശോധനയ്ക്കു ശേഷം സംഘം മടങ്ങി. വീട്ടിൽ നിന്ന് ചില രേഖകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്.

സാമ്പത്തിക ഇടപാടുകൾ, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകൾ, ഇലക്ട്രോണിക് രേഖകൾ എന്നിവ അന്വേഷണസംഘം പരിശോധിച്ചു. വീട്ടിലെ സ്വർണ ഉരുപ്പടികൾ വിലയിരുത്താൻ ഒരു സ്വർണപ്പണിക്കാരനെയും സ്ഥലത്തെത്തിച്ചു.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങളിലാണ് എസ്‌ഐടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. വെള്ളിയാഴ്ചയാണ് കണ്ഠരര് രാജീവരെ കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി അറസ്റ്റ് ചെയ്തത്.

Advertisment