/sathyam/media/media_files/KqLsqegnulBB2A9Xyae8.jpg)
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസില്‍ സിബിഐക്ക് വീണ്ടും പരാതി നല്‍കി താമിര്‍ ജിഫ്രിയുടെ കുടുംബം. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
സിബിഐ വിവരങ്ങള്‍ അറിയിക്കുന്നില്ലെന്നും കേസ് നാലു പേരില്‍ ഒതുക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പറഞ്ഞു. മുന്‍ എസ്പി സുജിത് ദാസിന്റെ ഫോണ്‍ റെക്കോര്‍ഡിങ്ങും പിവി അന്‍വറിന്റെ ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് കുടുംബം വീണ്ടും പരാതി നല്‍കിയത്.
താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. താനൂര്‍ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബത്തിന്റെ ആരോപണം ഉയര്‍ന്നതോടെയാണ് കമ്മീഷന്‍ ഇടപെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us