ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പ്രതികരിച്ചിരുന്നു. തുടക്കം മുതല്‍ പൊലീസ് സ്വീകരിച്ച ഒളിച്ചുകളിയായിരുന്നു ഇതിന് കാരണം. ഈ ആശങ്ക മുന്‍നിര്‍ത്തിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയായിരുന്നു താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്‌രി മരിച്ചത്.