മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി ഓണ്‍ലൈന്‍ ടാക്‌സികൾക്കെതിരെ ടാക്‌സി യൂണിയനുകള്‍. മന്ത്രിയുടെ വാക്കു കേട്ടത്തല്ലേ, കൊച്ചിയില്‍ നിങ്ങളുടെ ഓഫീസീസ് അടച്ചു പൂട്ടിയില്ലേ. ഓണ്‍ലൈന്‍ ടാക്‌സി ഓടിയാൽ കാര്‍ അടിച്ചു പൊളിക്കുമെന്നു യൂണിയന്‍ നേതാവ്. യൂബര്‍ ഓട്ടം വ്യാപകമായി തടസപ്പെടുത്തുന്നു യൂണിയനുകള്‍. മന്ത്രിയുടെ വാക്കു കേട്ടത്തല്ലേ, കൊച്ചിയില്‍ നിങ്ങളുടെ ഓഫീസീസ് അടച്ചു പൂട്ടിയില്ലേ. ഓണ്‍ലൈന്‍ ടാക്‌സി ഓടിയില്‍ കാര്‍ അടിച്ചു പൊളിക്കുമെന്നു യൂണിയന്‍ നേതാവ്. യൂബര്‍ ഓട്ടം വ്യാപകമായി തടസപ്പെടുത്തുന്നു

New Update
images

കോട്ടയം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്ന മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി ഓണ്‍ലൈന്‍ ടാക്‌സികാര്‍ക്കെതിടെ ടാക്‌സി യൂണിയനുകള്‍. മന്ത്രിയുടെ വാക്കു കേട്ടത്തല്ലേ, കൊച്ചിയില്‍ നിങ്ങളുടെ ഓഫീസീസ് അടച്ചു പൂട്ടിയില്ലേ.ടാക്‌സി ഓടിയില്‍ കാര്‍ അടിച്ചു പൊളിക്കും. ഞാന്‍ ഏഴു ടാകസി കാറുകള്‍ ഉള്ളവാനാ.. ഇന്നു കോട്ടയത്ത് യൂബര്‍ ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ യൂണിയന്‍ നേതാവ് പറഞ്ഞത്.

Advertisment

കഴിഞ്ഞ ദിവസം തൃശൂരിലും സമാന സംഭവം നടന്നിരുന്നു. സംസ്ഥാന വ്യാപകമായി തന്നെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെന്നു  ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. സംഘടിച്ചെത്തി യാത്രക്കാരെ ഇറക്കി വിടുകയാണു ചെയ്യുന്നതു പലപ്പോഴും കൈയ്യേറ്റത്തിനും ഇരയാകുന്നുണ്ടെന്നും ഇക്കൂട്ടര്‍ പറയുന്നു.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പരാമര്‍ശമാണ് ഇക്കൂട്ടര്‍ക്കു പിന്‍ബലം നല്‍കുന്നത്. കേന്ദ്ര നിയമം അനുസരിച്ചു സംസ്ഥാന സര്‍ക്കാര്‍ നയത്തിനു രൂപം നല്‍കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്തപക്ഷം പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു.

ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിയമപരമായി ഓടുന്നതിനു ഒരു തടസവുമില്ല. എന്നാല്‍ ഇവിടെ ഇപ്പോള്‍ ഓടുന്നതു നിയമവിരുദ്ധമായിട്ടാണ്. ഓണ്‍ലൈന്‍ ടാക്സിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ചു സംസ്ഥാന സര്‍ക്കാര്‍ നയത്തിനു രൂപം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇതിനു രൂപം നല്‍കിയത്. ഈ നയം അനുസരിച്ച് ഊബര്‍, ഒല എന്നി കമ്പനികള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. അപേക്ഷ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണു പരിശോധിക്കുന്നത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായുള്ള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അടുത്ത ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതുവരെ മറ്റാരും അപേക്ഷ നല്‍കിയിട്ടില്ല. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയത്. നയം അനുസരിച്ച് ഇവര്‍ നല്‍കുന്ന അപേക്ഷയില്‍ എല്ലാ കാര്യങ്ങളും ഉണ്ടെങ്കില്‍ അനുമതി നല്‍കാന്‍ ഒരു തടസവുമില്ലെന്നും മന്ത്രി അറിയിച്ചു.

ഊബറും ഒലയും നിയമവിരുദ്ധമാണ്. ഇനി അവരുടെ പ്രവര്‍ത്തനം തടയും. സംസ്ഥാനത്ത് നല്‍കേണ്ട ഒരു നികുതിയുണ്ട്. ഇത് കേന്ദ്രസര്‍ക്കാരാണ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള്‍ അവര്‍ അടയ്ക്കേണ്ട ഫീസ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുതുക്കിയിരുന്നു. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അനുവാദം വാങ്ങി പ്രവര്‍ത്തിക്കാം. അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചാല്‍ പിടികൂടുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Advertisment