/sathyam/media/media_files/2025/01/11/GuCeyUgumjHCQu0ta1lG.jpg)
കോ​ട്ട​യം: കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യെ ഭ​ർ​ത്താ​വ് സ്കൂ​ളി​ൽ ക​യ​റി അ​ക്ര​മി​ച്ചു. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ധ്യാ​പി​ക ഡോ​ണി​യാ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് കൊ​ച്ചു​മോ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇന്നു രാവിലെ 10.30നാണ് സംഭവം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന ഡോണിയയെ അന്വേഷിച്ചാണ് ഭര്‍ത്താവ് സ്‌കൂളിലെത്തിയത്. ക്ലാസ് റൂമില്‍ നിന്നും ഓഫീസിലേക്ക് വിളിച്ചു വരുത്തി ശേഷം അധ്യാപികയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡോണിയയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപകരും നാട്ടുകാരും ഓടിക്കൂടുന്നതിനിടയില്‍ ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു.
പ​രി​ക്കേ​റ്റ ഡോ​ണി​യാ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി​യ ഭ​ർ​ത്താ​വ് കൊ​ച്ചു​മോ​ൻ ഒ​ളി​വി​ൽ പോ​യി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us