Advertisment

തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട​ര വ​യ​സു​കാ​രി​ക്ക് അ​ങ്ക​ണ​വാ​ടി ടീ​ച്ച​റു​ടെ ക്രൂ​ര​മ​ര്‍​ദ​നം. കുട്ടി നോട്ട് എഴുതാത്തതിന് ടീച്ചർ ഷൂ റാക്കിന്റെ കമ്പിയൂരി അടിച്ചെന്ന് ആരോപണം. രക്ഷിതാക്കൾ ചൈ​ൽ​ഡ് ലൈ​നി​ന് പ​രാ​തി ന​ൽ​കി

New Update
H

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട​ര വ​യ​സു​കാ​രി​ക്ക് അ​ങ്ക​ണ​വാ​ടി ടീ​ച്ച​റു​ടെ ക്രൂ​ര​മ​ര്‍​ദ​നം. ക​മ്പി കൊ​ണ്ട​ടി​ച്ച​താ​യി പ​രാ​തി. ടീ​ച്ച​ർ ബി​ന്ദു​വി​നെ​തി​രെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ന് പ​രാ​തി ന​ൽ​കി.

Advertisment

തി​രു​വ​ന​ന്ത​പു​രം വെ​മ്പാ​യം ചി​റ​മു​ക്കി​ലാ​ണ് സം​ഭ​വം. ചി​റ​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ സീ​ന -മു​ഹ​മ്മ​ദ് ഷാ ​ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ​ക്കാ​ണ് അ​ടി​യേ​റ്റ​ത്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. കുട്ടി നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്പിയൂരി ടീച്ചർ അടിച്ചു എന്നാണ് മാതാപിതാക്കൾ നൽകിയ പരാതി പറയുന്നത്.

Advertisment